കോഴിക്കോട് : പി.എസ്.സി യെ നോക്കുത്തിയാക്കിയുള്ള സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് കുറച്ചുനേരത്തേക്ക് സംഘർഷത്തിനിടയാക്കി. പൊലീസ് പിന്നീട് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.കെ നുജയിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമ്മൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറിമാരായ ആയിഷ മന്ന, മുസ്അബ് അലവി എന്നിവർ സംസാരിച്ചു.