1
നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്‌നം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളിയങ്ങലിൽ സായാഹ്ന സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്രറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ അദ്ധ്യക്ഷത വഹിച്ചു. അൻവർഷ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി. ടി.കെ ഇബ്രാഹീം, വി.പി അബ്ദുസലാം, എസ്.കെ അസ്സയിനാർ, ടി.പി നാസർ, പി.സി മുഹമ്മദ് സിറാജ്, സലീം മിലാസ്, സി.മമ്മു, കെ.കെ.മൗലവി, പി.കെ ഇബ്രാഹീം, ഹംസ മാ വിലാട്ട്, എൻ.നാസർ, ഇസ്മയിൽ നൊച്ചാട് തുടങ്ങിയവർ പ്രസംഗിച്ചു.