കുന്നുമ്മൽ: കുന്നുമ്മൽ പഞ്ചായത്തിലെ അവശേഷി ക്കുന്ന വട്ടോളി നെൽപ്പാടം സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്ഥികരിക്കണമെന്ന് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ഒ.വനജ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ ഏലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അമ്മത്, ഒ.ബാലൻ, ബീന ഏലിയാറ, ഒ.പി.ഗംഗാധരൻ , പി.പി. സ്നിത, ലിജി വിജയൻ ,പി.പി. രശാന്ത് , സൗധ,കുറ്റിയിൽ നാണു, എം.അബ്ദുള്ള എന്നിവർ സംബന്ധിച്ചു.