വടകര: തെരുവ് കച്ചവടക്കാർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുക, കച്ചവടക്കാരുടെ ബിൽഡിംഗ് നികുതി ഒരു വർഷത്തേക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായ സമിതി വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കരിപ്പള്ളി രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.അസീസ് സ്വാഗതവും ടൗൺ സെക്രട്ടറി കെ.എൻ വിനോദൻ നന്ദിയും പറഞ്ഞു.