കോഴിക്കോട്: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി. വസീഫിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമാണ്. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ ഇദ്ദേഹം നിലവിൽ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസറാണ്. തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിൽ എം.ഡി വിദ്യാർത്ഥിനിയായ ഡോ.പി.അർഷിദയാണ് ഭാര്യ.