1
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : നിട്ടൂർ പൊന്നേലായി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ .ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി ആരംഭിക്കുന്നതിന് സ്ഥലം അനുവദിച്ച കെ.സൂപ്പി ഹാജി, രാജൻ പൊന്നേലായിയേയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ് ആദരിച്ചു.രജിത രാജേഷ്, പി.പി ചന്ദ്രൻ ,ഏരത്ത് ബാലൻ, കെ.കെ. സൂപ്പി ഹാജി, വി.സി ബാബു, എ.എം അശോകൻ, കെ.ടി ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.