കുറ്റ്യാടി: കെ.എസ്.ഇ.ബി ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വേളത്ത് അംഗനവാടികൾക്ക് എൽ.ഇ.ഡി.ബൾബ് വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.ബാബു അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി.അസി.എൻജിനീയർ ടി.മനാഫ്, എം.സി.മൊയ്തു, ആർ.പി.ഗഫൂർ, അലി കൊടുമ, പി.സൂപ്പി, സുമ മലയിൽ, വി.പി.സുധാകരൻ, സി.പി.ഫാത്തിമ, തായന ബാലാമണി, അഞ്ജന സത്യൻ, അനിഷ പ്രദീപ്, ബഷീർ മാണിക്കോത്ത്, ടി.കെ.മുഹമ്മദ് റിയാസ്, പി.അഷ്റഫ് ,സി.എം.കുമാരൻ, എം.എ.കുഞ്ഞബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.