aksaseendran

കോഴിക്കോട്: എൻ.സി.പിയിൽ പ്രതിസന്ധിയൊന്നുമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഏതെങ്കിലും സീറ്റ് വിട്ട് നൽകുന്ന കാര്യത്തിൽ ചർച്ച നടന്നതായി അറിയില്ല. നിലവിലുള്ള നാല് സീറ്റും വേണമെന്ന് തന്നെയാണ് പാർട്ടി നിലപാട്. പിണറായി - പ്രഫുൽ പട്ടേൽ ചർച്ചയെക്കുറിച്ച് അറിയില്ല. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല.താൻ യു.ഡി.എഫിലേക്ക് പോകുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.