1
ചാത്തങ്കോട്ട് നട മിനി ജലവൈദ്യുതി പദ്ധതി

കുറ്റ്യാടി : കാവിലുംപാറ പഞ്ചായത്തിലെ ചാത്തങ്കോട്ട് നട മിനി ജലവൈദ്യുതി പദ്ധതിയുടെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഫെബ്രുവരി 20ന് പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ബിനോയി വിശ്വത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു

6.5 മെഗാ വോട്ട് ഉൽപാദന ശേഷിയുള്ള ജലവൈദ്യുതി പദ്ധതി. പത്ത് വർഷം മുമ്പ് തുടക്കം കുറിച്ച പദ്ധതി ആന്ധ്രപ്രദേശിലെ കോറമണ്ടൽ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. കമ്പനിയുടെ പിടിപ്പുകേടു കാരണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇ.കെ വിജയൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് പഴയ കരാറുകാരെ ഒഴിവാക്കി. റീ ടെണ്ടർ നടത്തി പദ്ധതി പുനഃരാരംഭിക്കുകയായിരുന്നു. കരിങ്ങാട്, പുഴയിൽ നിന്നും കനാൽ വഴി വെള്ളം

കൂടലിൽ പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉദ്പാദനം നടത്തുന്നത്. മന്ത്രിമാരായ എം.എം മണി, ടി.പി രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇ.കെ.വിജയൻ എം.എൽ എ.അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് പ്രസിഡന്റും എക്സ്ക്യൂട്ടീവ് എൻജിനീയർ മാത്യു ജോൺ കൺവീനറുമായി സ്വാഗത സംഘം രൂപിക്കരിച്ചു.