നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരിൽ കാട്ടു പന്നികളുടെ ശല്യം രൂക്ഷമായി. ഇതോടെ വേനൽക്കാല കൃഷിയിറക്കിയ നൂറുകണക്കിന് കർഷകർ ദുരിതത്തിലായി. ഏക്കർ കണക്കിന് കൃഷിയാണ് കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്. സുഭിക്ഷ കേരളം, കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിലും നിരവധി കർഷകരുടെയും കൃഷിയാണ് നശിപ്പിച്ചത്. മരച്ചീനി, വാഴ ,ചേമ്പ്, ചേന, ചെറുകിഴങ്ങ്, മറ്റ് പച്ചക്കറികൾ തുടങ്ങിയവയെല്ലാം ഇതിനകം നശിപ്പിച്ചു. വള്ളിൽ ജോൺസണിന്റെ 1500 ഓളം കൂടം മരച്ചീനി കഴിഞ്ഞ ദിവസങ്ങളിലായി നശിപ്പിച്ചു. പകൽ സമയത്തും കാട്ടു പന്നികൾ നാട്ടിൽ ഇറങ്ങി തുടങ്ങിയത് നാട്ടുകാർക്ക് ഭീഷണിയായി.