lockel

കടലുണ്ടി: കടലുണ്ടി കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റർ കെട്ടിടത്തിന് വി കെ സി മമ്മദ് കോയ എം എൽ എ ശിലയിട്ടു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി അനിഷ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട്, ബിന്ദു പച്ചാട്ട്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കുന്നത്ത് വേണുഗോപാൽ, കെ ഗംഗാധരൻ, എ വി സച്ചിൻ പവിത്രൻ, എ മുഹമ്മദ് കാസിം, ഡൽജിത്ത് അണ്ടിപ്പറ്റ, എ പി വിനോദ് കുമാർ, കെ പി മുഹമ്മദ്, കെ രവീന്ദ്രൻ, ഡോ.അരവിന്ദ് ജോഷി എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ ടി സുഷമ സ്വാഗതവും കൗൺസിലർ സി എം സതീദേവി നന്ദിയും പറഞ്ഞു.