കോഴിക്കോട്: സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വേണ്ടി കക്കോവ് കോട്ടുപാടത്തെ കെ.കെ.കെ റഷീദ് ദാനമായി നൽകിയ ഭൂമിയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച ആറ് വീടുകളുടെ സമർപ്പണം നാളെ വൈകിട്ട് ഏഴ് ന് വാഴയൂർ ഹൊറൈസൺ ഓഡിറ്റോറിയത്തിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ച അലി മണിക് ഫാനെ ചടങ്ങിൽ ആദരിക്കും.
അഭയം ട്രസ്റ്റ് ചെയർമാൻ പി.എം.എ സമീർ അദ്ധ്യക്ഷത വഹിക്കും.അടുത്ത ഭവന പദ്ധതിക്ക് വേണ്ടി സൗജന്യമായി നൽകുന്ന 30 സെന്റ് ഭൂമിയുടെ പ്രമാണം പ്രൊഫ. കോയാട്ടി ട്രസ്റ്റിന് കൈമാറും.
വാർത്താസമ്മേളനത്തിൽ തിരുത്തിയാട് ഇസ്ളാമിക് സെന്റർ കൺവീനർ ഒ അബ്ദുൾ അസീസും അഭയം ട്രസ്റ്റ് ചെയർമാൻ പി.എം.എ സമീറും പങ്കെടുത്തു.