1
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് പിന്നിൽ സ്ഥാപിച്ച പ്രത്യേക ഡസ്റ്റ് ബിന്നിന് സമീപം വൈസ് പ്രസിഡന്റ് വി.വിജിലേഷ്

കുറ്റ്യാടി: സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രീൻ ഓഫീസ് സർട്ടിഫിക്കേഷനും ഗ്രേഡും നൽകുന്നതിന്റെ ഭാഗമായി നടത്തിയ സ‌ർവേയിൽ നൂറിൽ നൂറ് മാർക്ക് നേടി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മികച്ച ഹരിത ഗ്രാമപഞ്ചായത്ത് ഓഫീസായി മാറി. ജില്ലയിലെ രണ്ട് പഞ്ചായത്തുകൾക്ക് മാത്രമാണ് നൂറ് മാർക്ക് നേടാനായത്. ഹരിത കേരള മിഷന്റെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പഞ്ചായത്താണ് കുന്നുമ്മൽ. സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതിന് പുറമെ ഹരിതസേനയുടെ പ്രവർത്തനം കാര്യക്ഷമതയോടെ നടപ്പിലാക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എം സി .എഫ് ൽ നിന്ന് തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും പഞ്ചായത്ത് ഓഫീസിൽ പച്ചക്കറിത്തോട്ടവും മനോഹരമായ പൂന്തോട്ടവും നിർമ്മിച്ചു . ഘടക സ്ഥാപനങ്ങൾക്ക് ജൈവ മാലിന്യം നിക്ഷേപിക്കാൻ ബയോ ബിന്നുകൾ നൽകി .രണ്ടായിരം വീടുകൾക്ക് റിംഗ് കമ്പോസ്റ്റുകളും പൈപ്പ് കമ്പോസ്റ്റുകളും നൽകി.