പേരാമ്പ്ര : മഹാമാരിയെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര മദർ തെരേസ കോളേജ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മദർതെരേസ ബി.എഡ് കോളേജ് മാനേജർ ഫാദർ ജോസഫ് വയലിൽ, എം.ടി.സി.ടി.ഇ സ്റ്റാഫ് സെക്രട്ടറി എൻ. ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പ് കോ- ഓഡിനേറ്റർ പി.കെ സ്വരൂപ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റുഡന്റ് കോ- ഓഡിനേറ്റർ അരീജ് തസ്‌നീം നന്ദിയും പറഞ്ഞു.