കാക്കൂർ: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്നുവരുന്ന പ്രശസ്ത ചുമർചിത്രകലാകരൻ ഷൈജു തിയ്യക്കണ്ടിയുടെ ചിത്രങ്ങൾ കലാമികവും ആശയ നിറവും കൊണ്ട് ശ്രദ്ധേയമാകുന്നു. പഞ്ചാബ് ഗോൾഡൻ ടെമ്പിൾ. ഗുരുവായൂർ ശ്രീകോവിൽ കവാട ചുമർ, കിഴക്കെനട ഗോപുരം, പത്മനാഭപുരം പാലസ്, കോഴിക്കോട് കളക്ടർ ചേംബർ, കുന്നംകുളം ഓർത്തഡോക്‌സ് പള്ളി, പുരാതന തറവാട് കെട്ടിടങ്ങളും പാലസുകളും നവീകരണമുൾപ്പെടെ നടത്തിയ കാക്കൂർ സ്വദേശിയായ ഷൈജുവിന്റെ ചിത്രകലാ വൈഭവം മികവുറ്റതാണ്:
ഗുരുവായൂർ ചുമർചിത്രകലാ കേന്ദ്രത്തിൽ നിന്ന് നാഷണൽ ഡപ്ലോമ പൂർത്തിയാക്കിയ ഷൈജു 25 വർഷമായി ചുമർചിത്രകലാരംഗത്തുണ്ട്. ലളിതകലാ അക്കാദമി എറണാകുളം, കേരള കലാമണ്ഡലം തുടങ്ങി ദേശീയ-അന്തർ ദേശിയ എക്‌സിബിഷനുകളിലെ സ്ഥിരം സാന്നിദ്ധ്യമായ ഈ കലാകാരൻ പ്രകൃതി ദത്ത നിറക്കൂട്ടുകളും അക്രലിക്ക് ചായങ്ങളും ഉപയോഗിച്ച് തന്റെതായ ശൈലി രൂപപ്പെടുത്തിയത്. പ്രകൃതി ദ്യശ്യങ്ങളും ആയോധനകലയും പ്രധാന വിഷയമാക്കിയ ചിത്രപ്രദർശനം ഈ മാസം 17 വരെ തുടരും.