1
റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ ബോധവൽക്കരണം നടത്തുന്നു

പേരാമ്പ്ര : റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. പേരാമ്പ്ര സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പേരാമ്പ്ര എൻ.സി.സി യൂണിറ്റിന്റെ സഹകരണത്തോടെയാണ് മാസാചരണം നടത്തിയത്. നിയമം പാലിക്കുന്നവർക്ക് മധുരം നല്‍കുകയും പാലിക്കാത്തവർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു. പേരാമ്പ്ര ജോ. ആർ.ടി.ഒ പി.പി രാജൻ, എം.വി.ഐ അബ്ദുൾസലാം, എ.എം.വി.ഐ.മാരായ അരുൺകുമാർ, റലീസ്, എൻ.എസ്.എസ് വളന്റിയണ്ടിയന്മാർ പരിപാടിയിൽ സംബന്ധിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് റോഡ് പരിശോധിച്ചും എസ്.പി.സി, എൻ.സി.സി വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടത്തുന്ന ഇത്തരം പരിപാടികളിലൂടെയും പൊതു ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.