1
വാഹനയാത്ര ദുഷ്കരമായ റെയിൽവേ കോസിങ്

പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപത്തെ റെയിൽവേ ഗേറ്റിലെ അറ്റകുറ്റപണി നടക്കുന്നതിനാൽ ദുരിത്തിലായി കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരും. പാളവും റോഡും നിരപ്പല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് വാഹനയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. പാളവും ഇവിടെ പാകിയ സിമന്റ് കട്ടകളും മാറ്റുന്നതിനായി രണ്ടാഴ്ചയിലേറെയായി പ്രവൃത്തി തുടങ്ങിയിട്ട്.

പണി ഇതുവരെ പൂർത്തിയായിട്ടില്ല. മാറ്റേണ്ട റെയിൽപാളം റോഡിൽ നിന്ന് ഉയർന്നു നില്‍ക്കുന്നതും പാളത്തിനരികിൽ നിരത്തിയ കട്ടകളുടെ വിടവ് അടക്കാത്തതുമാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം ഒരു സ്ത്രീയും ബൈക്കും പാളത്തിൽ തട്ടി താഴെ വീണു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ആയില്ലെന്നാണ് ആക്ഷേപം. എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്‌നത്തിനു പരിഹാരം തേടി യൂത്ത് കോൺഗ്രസ് കോട്ടക്കൽ മേഖലാ പ്രസിഡന്റ് അശ്വന്ത് സുധാകരൻ അധികൃതർക്കു പരാതി നൽകി.