കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് ബീച്ചിൻെറ മാറ്റ് കൂട്ടുന്ന പുതിയ നിർമ്മിതിയായ

ഫ്രീഡം സ്‌ക്വയറും കൾച്ചറൽ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ബീച്ചിലെത്തുന്ന അനേകായിരം പേർക്ക് വലിയൊരു സാംസ്‌കാരികാനുഭവമായിരിക്കും ഫ്രീഡം സ്‌ക്വയറും കൾച്ചറൽ ബീച്ചുമെന്ന് അദ്ദേഹം പറഞ്ഞു. കടപ്പുറത്ത് നടന്ന പരിപാടിയിൽ മന്ത്രി കടകം പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മന്ത്രി കെ.കെ ശൈലജ മുഖ്യാതിഥിയായി. പദ്മഥശ്രീ നേടിയ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കുള്ള ഉപഹാരം, മന്ത്രി കെ. കെ ശൈലജയിൽ നിന്ന് അദ്ദേഹത്തിനായി എ പ്രദീപ്കുമാർ എം.എൽ.എ ഏറ്റുവാങ്ങി. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ പി ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എംപി മാരായ എളമരം കരീം, എം.വി ശ്രേയാംസ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, ജില്ലാ കളക്ടർ സാംബശിവറാവു, പി.ഐ ഷെയ്ക്ക് പരീത്, ഡിവിഷൻ കൗൺസിലർ കെ റംലത്ത്, വിനോദ സഞ്ചാര വകുപ്പ് മേഖല ഡയറക്ടർ സി.എൻ അനിതകുമാരി, ഉമ്മർ പാണ്ടികശാല, മനയത്ത് ചന്ദ്രൻ, വി.കെ സജീവൻ, കെ ലോഹ്യ, മുക്കം മുഹമ്മദ്, സി സത്യചന്ദ്രൻ, ടി.എം ജോസഫ്, ആർക്കിടെക്ടുമാരായ വിനോദ് സിറിയക്, പി.പി വിവേക് തുടങ്ങിയവർ പങ്കെടുത്തു. എ പ്രദീപ്കുമാർ എം.എൽ.എ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന നന്ദിയും പറഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യയും അരങ്ങേറി.