1
ടാറിങ് അപാകത തുടർന്ന് തകർന്ന റോഡിൽ ജനം പ്രധിഷേധിക്കുന്നു ​

പയ്യോളി:. അയനിക്കാട് - കീഴൂർ റോഡ് റീ - ടാറിംഗ് പ്രവൃത്തിയിലെ അപാകത പരിഹരിക്കും. വീണ്ടും ടാർ ചെയ്ത ശേഷം ഇരുഭാഗത്തും കോൺക്രീറ്റ് ചെയ്യുമെന്ന് എൻജിനിയർമാർ വ്യക്തമാക്കി.

തീരദേശ റോഡ് നവീകരണത്തിന്റെ ഭാഗമായി ഹാർബർ എൻജിനിയറിംഗ് വകുപ്പാണ് പ്രവൃത്തി നടപ്പാക്കുന്നത്. 1.20 കോടി മൊത്തം നിർമ്മാണച്ചെലവുള്ള റോഡിന്റെ കരാർ ഏറ്റെടുത്തത് കാസർകോട് സ്വദേശി സി.വി. മുഹമ്മദ് കുഞ്ഞിയാണ്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു പ്രവൃത്തിയുടെ തുടക്കം. റോഡ് പ്രവൃത്തി ആരംഭിച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും കൊവിഡ് ലോക്‌ ഡൗൺ കാരണം പണി പൂർണമായും മുടങ്ങി. എന്നാൽ പിന്നീട് ലോക് ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും വളരെ മന്ദഗതിയിലാണ് ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നീങ്ങിയത് .റോഡിന്റെ ഉപരിതലവും ടാറും തമ്മിൽ ഒട്ടിപ്പിടിക്കാതെ ഇളകിയ അവസ്ഥയിലായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബുധനാഴ്ച നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖും ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കൊയിലാണ്ടി ഓഫീസിൽ നിന്ന് എക്സി.എൻജിനിയറുമടങ്ങുന്ന സംഘം സ്ഥലത്തെത്തി റോഡ് പരിശോധിക്കുകയായിരുന്നു.