photo
മന്ത്രി ജി.സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കോവിലകം താഴം പാലം

ബാലുശ്ശേരി: ബാലുശ്ശേരി - കോട്ടുർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോവിലകം താഴം പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കുമെന്ന് പുരുഷൻ കടലുണ്ടി എം എൽ എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാമൻ പുഴയ്ക്ക് കുറുകെ പാലത്തിന്റെ പ്രവൃത്തി 2009ലാണ് ആരംഭിച്ചത്. 2013 ൽ പാലം പണി പൂർത്തീകരിച്ച് ബാലുശ്ശേരി ഭാഗത്തെ അപ്രോച്ച് റോഡും നിർമ്മിച്ചതാണ്. എന്നാൽ കോട്ടൂർ ഭാഗത്തെ അപ്രോച്ച് റോഡിന് സ്ഥലം ലഭ്യമാകാത്തതിനെ തുടർന്ന് പാലം തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഭൂഉടമകൾക്ക് പൊന്നുംവില നൽകിയാണ് അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തത്.

വാർത്താസമ്മേളനത്തിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് സുരേഷ്, ബാലൻ നമ്പ്യാർ, ബിജു എന്നിവരും പങ്കെടുത്തു.