വടകര: പഴയ സ്റ്റാൻഡ് ക്യൂൻസ് റോഡ് കണ്ണെഴുതി പൊട്ട് തൊട്ട് സുന്ദരിയായിരിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ് ചെളിവെള്ളം കെട്ടി നിന്നിരുന്ന റോഡ് ഇനിയൊരു ഓർമ്മ മാത്രം. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടം സ്ഥിരം കാഴ്ചയായിരുന്നു. ഇപ്പോൾ ഡ്രൈനേജ് പുതുക്കി ഗ്രിൽ ചെയ്ത് റോഡും ഫുഡ് പാത്തും മുഴുവനായി ഇന്റർലോക്ക് പതിച്ചിരിക്കുന്നു. എം.എൽ.എ ഫണ്ട് നാല്പത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. സി.കെ നാണു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ബിന്ദു, വൈസ് ചെയർമാൻ സതീശൻ , വ്യാപാരി വ്യവസായി സമിതി കെ.എൻ വിനോദ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുൾ സലാം തുടങ്ങി വിവിധ സംഘടനാ നേതാക്കളും പ്രതിനിധികളും സന്നിധ്യമായിരുന്നു. മെയിൻ റോഡ് മുതൽ പള്ളിറോഡ് വരെയും ഗോകുലം ടവർ വരെയും റോഡ് പൂർണമായും ദീപാലംകൃതമാക്കിയത് ആകർഷകമായി.