kkk

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വീട് പുനരുദ്ധാരണത്തിന് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 75000 രൂപ അനുവദിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. 2020- 21 വർഷം നാന്നൂറ് പേർക്കായി മൂന്ന് കോടി രൂപ നൽകുന്നതിനായാണ് തുക വകയിരുത്തിയത്. ചെറുവണ്ണൂർ വെസ്റ്റിലെ സിൽവിയക്ക് ആദ്യ ഘടുവായി നാൽപതിനായിരം രൂപയുടെ ചെക്ക് നൽകി മേയർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ പങ്കെടുത്തു.