കുറ്റ്യാടി: കുളങ്ങരത്ത് യൂണിറ്റ് ഐ.എൻ.ടി.യു.സി രൂപീകരിച്ചു. ഭാരവാഹികളായി പി.സി സജീർ (പ്രസിഡന്റ് ), വിനോദൻ എടക്കണ്ടി (സെക്രട്ടറി), പി.എം അഷ്റഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ല മോട്ടോർ എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ല സിഡന്റ് പ്രകാശൻ അമ്പലകുളങ്ങര ഉദ്ഘാടനം ചെയ്തു. മുരളി കുളങ്ങരത്ത് അദ്ധ്യക്ഷനായി. പി.സി സജീർ , കെ. അനിൽ കുമാർ, അബ്ദുല്ല മാക്കൂട്ടത്തിൽ, വിനോദൻ എടക്കണ്ടിയിൽ, രവി കോർമ്മാംകണ്ടി, ടി.കെ സുരേഷ്, ഗണേഷ്, എൻ.കെ റഫീഖ്‌, രാജീവൻ പാറേമ്മൽ, പി.എം അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.