 
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് സ്‌റ്റേഡിയം കളിക്കാർക്ക് ഉടൻ തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്നോത്ത് മനോജ് നടത്തിയ ഉപവാസ സമരം ഡി.സി.സി.പ്രസിഡന്റ് യു. രാജീവൻ മനോജിന് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പർ കെ.എം ഉമ്മർ, ഡി.സി.സി.ജനറൽ സെക്രട്ടറി എ.കെ.അബ്ദുൾ സമദ്, ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ. പരീത്, എ.എം.സുനിൽകുമാർ, വൈശാഖ് കണ്ണോറ, വി.ബി.വിജീഷ്, കെ.പി.മനോജ് കുമാർ, രാഹുൽ എം, വിശ്വൻ നായർ, ഹരീഷ് നന്ദനം തുടങ്ങിയവർ പ്രസംഗിച്ചു.