വടകര: അഴിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം 15ന് രണ്ടു മണിക്ക് മന്ത്രി ജെ.മേഴ്‌സി കുട്ടിയമ്മ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. നാലേ മുക്കാൽ കോടി രൂപ ചെലവിൽ തീരദേശ വികസന കോർപറേഷനാണ് ഇരുപത്തി നാലു മുറി കെട്ടിടവും, ഐ.ടി ലാബും നിർമ്മിച്ചത്. സംഘാടക സമിതി രൂപികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാൽ എ.ഇ.കെ സുരേന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ , നവാസ് നെല്ലോളി , സാലിം പുനത്തിൽ ,ഇ ടി അയ്യൂബ് , കെ.അൻവർ ഹാജി, വി.പി ജയൻ , പ്രദീപ് ചോമ്പാല ,കൈപ്പാട്ടിൽ ശ്രീധരൻ ,സി.സുഗതൻ ,കെ.വി രാജൻ , രാജേഷ് അഴിയൂർ ,മുബാസ് കല്ലേരി ,കെ.സുബീഷ് ,സീനത്ത് ബഷീർ , കെ അനിൽ കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ :ആയിഷ ഉമ്മർ (ചെയർ മാൻ), ടി. എം ഗീത (കൺവീനർ)