ബാലുശ്ശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ ബാലുശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി പനായി തറോൽ മൊയ്തീൻ കോയ (66) ആണ് അറസ്റ്റിലായത്. 4 വർഷം മുമ്പാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന കഥ പുറത്തു പറഞ്ഞത്. കൗൺസിലർമാർ ചൈൽഡ് ലൈനിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പൊലിസിൽ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്.