കോഴിക്കോട്: തോപ്പയിൽ വാർഡിലെ പൊതുശ്മശാനത്തിൽ കോർപ്പറേഷന് പുറത്തുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചൂളക്ക് പുറത്ത് സംസ്‌കാരം നടത്തുന്നത് ഒഴിവാക്കണമെന്നും വെസ്റ്റ്ഹിൽ പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടന-രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ തോപ്പയിൽ റസിഡൻസ് അപ്പക്‌സ് കൗൺസിലിന് (ട്രാക്) രൂപം നൽകി. മദ്യനിരോധന സമിതി ജില്ലാ ട്രഷറർ രാജീവൻ ചൈത്രം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ഹിൽ പൗരസമിതി പ്രസിഡന്റ് സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. ഡോ.സിബി എം തോമസ്, കെ.ആർ ഹർഷൻ, ശശിധരൻ വളപ്പിൽ,യൂസഫ് , പി .എം അനൂപ്, വസുമതി ,അജി വല്ലത്തന, നജീബ്, സഫറുദ്ദീൻ എൻ പി, സൈഫുദ്ദീൻ, അജയഘോഷ്, ജ്യോതി കാമ്പുറം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.പി സുലൈമാൻ (രക്ഷാധികാരി), ഡോ. ഷിബി എം തോമസ് (ചെയർമാൻ), ജ്യോതി കാമ്പുറം (വർക്കിംഗ് ചെയർമാൻ, സുധീഷ് കേശവപുരി, അനൂപ് പി എം, വളപ്പിൽ ശശിധരൻ (വൈസ് ചെയർമാൻമാർ), അജി വല്ലത്തന ( സെക്രട്ടറി) , ഹർഷൻ കെ.ആർ ,സൈഫുദ്ദീൻ ,പ്രവീൺ ടി., റൂബി മനോഹർ( ജോ. സെക്രട്ടറിമാർ) യൂസഫ് (ട്രഷറർ).