നാദാപുരം: നാദാപുരം ഗവ.താലൂക്ക് ആശുപത്രിയ്ക്ക് അനുവദിച്ച ഡയാലിസിസ് സെന്ററിന് കിഫ്ബിയിൽ നിന്ന് രണ്ട് കോടി രൂപ നൽകിയതായി ഇ.കെ വിജയൻ എം.എൽ.എ. അറിയിച്ചു. പത്ത് യൂണിറ്റിനാണ് അനുമതി ലഭിച്ചത്. കേരള മെഡിക്കൽ കോർപ്പറേഷനാണ് നിർവഹണ ചുമതല. നേരത്തെ ഒ.പി. പ്രവൃത്തിച്ചിരുന്ന പഴയ ബ്ലോക്കിലാണ് യൂണിറ്റ് ആരംഭിക്കുക. കഴിഞ്ഞ വർഷം ആശുപത്രി കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിലാണ് മന്ത്റി കെ.കെ.ശൈലജ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി വേഗത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.