kkk
കാലിക്കറ്റ് വനിത കോ- ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കാലിക്കറ്റ് വനിത കോ- ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനവും സഹകരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.എച്ച് ഹരീഷ്കുമാർ ടൈലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലീന എം.വി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സി. രേഖ, യു.എൽ.സി.സി.എസ് ഡയറക്ടർ പി.കെ സുരേഷ്ബാബു, കെ. മോഹനൻ, സൊസൈറ്റി വൈസ് പ്രസിഡന്റ് ടി. ലളിതപ്രഭ, ഡയറക്ടർ ട്രീസ ലോപ്പസ് എന്നിവർ പങ്കെടുത്തു.