കോഴിക്കോട്: ജില്ലയിൽ 750 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 739 പേർക്കാണ് രോഗബാധ. വിദേശത്തു നിന്ന് എത്തിയവരിൽ രണ്ടു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്കും പോസിറ്റീവായി. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിൽ 8,655 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിൽ കഴിയുന്നവരിൽ 582 പേർ രോഗമുക്തരായി.