പയ്യോളി: ദേശീയപാതാ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരിക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും കെട്ടിട ഉടമകളിൽ നിന്നുള്ള നഷ്ടപരിഹാരവും ലഭിക്കാതെ കടകൾ ഒഴിക്കുകയോ താക്കോൽ കൈമാറുകയോ ചെയ്യേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.പി റാണാപ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി വിനോദ്, മണ്ഡലം സെക്രട്ടറി എം.ഫൈസൽ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എ.സി സുനൈദ്, യൂണിറ്റ് യൂത്ത് വിങ് സെക്രട്ടറി ജയേഷ് ഗായത്രി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ.പി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ വീരേന്ദ്രൻ നന്ദി പറഞ്ഞു.