കോഴിക്കോട്: പതിനേഴാമത് ജില്ലാ സബ്‌ജൂനിയർ ആൻഡ് ജൂനിയർ ബേസ്‌ബാൾ ചാമ്പ്യൻഷിപ്പ് ഈ മാസം 18, 19 തീയതികളിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സബ് ജൂനിയർ വിഭാഗത്തിൽ 1.1.2006 ന് ശേഷവും ജൂനിയർ വിഭാഗത്തിൽ 1.1.2004 ന് ശേഷവും ജനിച്ച കായിക താരങ്ങൾക്ക് പങ്കെടുക്കാം. എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമംഗങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഈ മാസം 16നകം ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ബേസ്‌ബാൾ അസോസിയേഷൻ സെക്രട്ടറി അനീസ് മടവൂർ അറിയിച്ചു. വിവരങ്ങൾക്ക്: 9562848568, 9400998568.