ഓമശ്ശേരി: റിട്ട. അദ്ധ്യാപിക പുത്തൂർ മുതുമന ഇല്ലത്ത് എ.എം.അംബുജാക്ഷി അന്തർജ്ജനം (80) നിര്യാതയായി. റിട്ട. അദ്ധ്യാപകൻ പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ്. താനൂർ കെ.പി.എൻ.എം.യു.പി സ്കൂൾ, ഓമശ്ശേരി പുത്തൂർ ഗവ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സഹാദ്ധ്യാപികയായും കൊടിയത്തൂർ ഗവ. യു.പി സ്കൂൾ, ചെമ്പുകടവ് ഗവ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: സതീശൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, കൊടുവള്ളി ഗവ. ഹൈസ്കൂൾ), മനോജ് (കാനറ ബാങ്ക്), അനിത, മിനി (എം.എ.എം.ഒ.കോളേജ്, മണാശ്ശേരി). മരുമക്കൾ: പ്രേമലത (മാനിപുരം എ.യു.പി സ്കൂൾ), ശ്രീജ (മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂൾ), മുല്ലമംഗലം കൃഷ്ണകുമാർ (ഡിസൈൻ ബ്യൂറോ, മുംബൈ), ചേക്രക്കൽ ശ്രീകുമാർ (റിട്ട. സംസ്കൃത വകുപ്പ് മേധാവി, ഗുരുവായൂരപ്പൻ കോളേജ്).