മുക്കം: ബി.പി.മൊയ്തീൻ ലൈബ്രറിയിൽ ആരംഭിക്കുന്ന കാഴ്ച മൂവി ക്ലബ്ബിന്റെയും സി.ഡി കോർണറിന്റെയും ഉദ്ഘാടനവും സിനിമ - നാടക നടി നിലമ്പൂർ ആയിഷയെ ആദരിക്കലും ഇന്ന് 3.30 ന് സേവാമന്ദിർ ഹാളിൽ നടക്കും. മൂവി ക്ലബ്ബ് നിലമ്പൂർ ആയിഷയും സി.ഡി.കോർണർ ബന്ന ചേന്ദമംഗല്ലൂരും ഉദ്ഘാടനം ചെയ്യും.കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിക്കും.