
ബാലുശ്ശേരി: ഭൗതിക സത്യസന്ധത വീണ്ടെടുക്കാൻ അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്ന് ആർ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു.
ബാലുശ്ശേരി അറപ്പീടിക വി.വൺ ഓഡിറ്റോറിയത്തിൽ ടി.വി ശങ്കരൻ മാസ്റ്റർ നഗറിൽ ദേശീയ അധ്യാപക പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ കാവലാളുകളായി മാറാൻ അദ്ധ്യാപകർക്ക് കഴിയണം.
ചടങ്ങിൽ എൻ.ടി.യു ജില്ലാ പ്രസിഡന്റ് കെ. ഷാജുമോൻ അദ്ധ്യക്ഷനായിരുന്നു. ബി ജെ പി ഉത്തരമേഖലാ സെക്രട്ടറിമാരായ എൻ.പി രാമദാസ്, സുഗീഷ് കൂട്ടാലിട, എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം അമൽ മനോജ്, എൻ ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ, സമിതി അംഗങ്ങളായ ടി.ദേവദാസ്, എം സുനിൽ, ജില്ലാ ജനറൽ സെക്രട്ടറി എസ് എൽ കിഷോർകുമാർ, പി.സതീഷ് കുമാർ, പി സുനിൽ കുമാർ, സി. ബൈജു , സി.പി.കൃഷ്ണൻ, രേഷ്മ.കെ.എസ്., സത്യവതി, പി.വി.സതീശൻ , വി.വി.ശ്രീഹരി എന്നിവർ സംസാരിച്ചു. കെ. ഷാജിമോനെ പ്രസിഡന്റായും പി സതീഷ് കുമാറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.