img20210213
തിരുവമ്പാടി മറിച്ചുഴയിൽ ജലവൈദ്യത പദ്ധതി പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം എം മണിയെ സ്വീകരിച്ചാനയിക്കുന്നു

തി​രു​വ​മ്പാ​ടി​യി​ലും​ ​കൂ​ട​ര​ഞ്ഞി​യി​ലും​ ​മൂ​ന്ന് ​ചെ​റു​കിട
ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

മുക്കം: മലയോര മേഖലയിൽ മൂന്നു ചെറുകിട ജലവൈദ്യുത പദ്ധതി പ്രവൃത്തികൾക്ക് തുടക്കമായി. രണ്ടു പദ്ധതികൾ തിരുവമ്പാടി പഞ്ചായത്തിലും ഒന്ന് കൂടരഞ്ഞി പഞ്ചായത്തിലുമാണ് ആരംഭിക്കുന്നത്.തിരുവമ്പാടി പഞ്ചായത്തിൽ മറിപ്പുഴ, ഓളിക്കൽ ജലവൈദ്യുത പദ്ധതികളും കൂടരഞ്ഞി പഞ്ചായത്തിൽ പുവ്വാറൻ തോട് പദ്ധതിയുമാണ് പ്രവൃത്തി ആരംഭിച്ചത്. മറിപ്പുഴയിൽ 6 മെഗാവാട്ടും ഓളിക്കലിൽ 5 മെഗാവാട്ടും പൂവ്വാറൻ തോട്ടിൽ 3 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 14 വർഷം മുമ്പ് ആസൂത്രണം ചെയ്ത ഓളിക്കൽ, പുവ്വാറൻ തോട് പദ്ധതികളും എട്ടു വർഷം മുമ്പ് ആസൂത്രണമാരംഭിച്ച മറിപ്പുഴ ജലവൈദ്യുത പദ്ധതിയും കടമ്പകൾ പലതു കടന്നു കയറിയാണ് നിർമ്മാണമാരംഭിക്കുന്നത്. ഇരുവഞ്ഞി പുഴയിലും പൊയിലിങ്ങാ പുഴയിലുമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. മുത്തപ്പൻ പുഴ സ്കൂളിലും പൂവ്വാൻതോട് സ്കൂളിലും നടന്ന ചടങ്ങിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.