1
ശമ്പളം വെെകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പി.ജി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സൂചന പണിമുടക്ക്

കോഴിക്കോട്: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ പി. ജി വിദ്യാർത്ഥികൾ ഒരു മണിക്കൂർ അത്യാഹിത വിഭാഗവും കൊവിഡും ഒഴികെയുള്ള സേവനങ്ങളും ബഹിഷ്കരിച്ചു. കൊവിഡ് സാഹചര്യത്തിൽ .500 ഓളം വരുന്ന പി.ജി വിദ്യാർത്ഥികളുടെ ജോലി ഭാരം പതിൻമടങ്ങ് വർധിച്ചു. ശമ്പളം വൈകിപ്പിക്കുന്നത് മനുഷ്യാവകാശലംഘനമാണ്. ശമ്പളം കിട്ടിയില്ലെങ്കിൽ 16 ാം തീയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പി.ജി അസോസിയേഷൻ പ്രസിഡന്റ് അമീഷ് റാഹിയും സെക്രട്ടറി അബീബ് ജമാനും അറിയിച്ചു.