പേരാമ്പ്ര: അദ്ധ്യാപക സർവീസ് സംഘടനയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും പേരാമ്പ്രയിൽ കാൽനട ജാഥ സംഘടിപ്പിച്ചു. സമാപന സമ്മേളനം കെ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. കെ.ഷാജിമ, വി.പി സദാനന്ദൻ ,പി.ബീന എന്നിവർ ജാഥാ ക്യാപ്റ്റൻമാരായി. എം.കെ കമല, ഡോ. ദിൽവേദ്, ബി.ബി ബിനീഷ്, എസ്.കെ ശ്രീലേഷ് , ഇ.എം രാമദാസ്, നവീൻ ബിനോയ്, പി.കെ അജീഷ്, എൻ.എം ദാമോദരൻ, വി.പി ശിവദാസ്, കെ.സി ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.