കോഴിക്കോട്: കാലഘട്ടത്തിനനുസരിച്ചുള്ള ലെെബ്രറികൾ സ്കൂളുകളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എം.ടി വാസുദേവൻ നായർ പറഞ്ഞു. നടക്കാവ് ഗേൾസ് ഹെെസ്കൂളിൽ നടന്ന റീഡിംഗ് ഗാർഡൻ ഓൺലെെനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഠനത്തിന്റെ ഭാഗമായി ലെെബ്രറികൾ മാറി. പാഠപുസ്തകത്തിലിള്ളതിനേക്കാൾ അറിവുകൾ ലെെബ്രറിയിൽ നിന്ന് വിദ്യാർത്ഥികൾ നേടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേടത്തു.
സ്കൂളിൽ നടന്ന ചടങ്ങ് എം.എൽ.എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.എം.എൽ.എ ഫണ്ടിൽ നിന്ന് 48 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ലെെബ്രറിയാണ് സ്കൂളിൽ സജ്ജീകരിച്ചത്. ഇതോടൊപ്പം 150 ഓളം പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയുന്ന കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഓൺലെെനായി നിർവഹിച്ചു. വിദ്യാഭ്യാസരംഗത്ത് ലോകം മുഴുവൻ അറിയപ്പെടുന്ന തരത്തിലേക്ക് നടക്കാവ് സ്കൂൾ മാറിയെന്നും പൊതു വിദ്യാലയങ്ങൾക്ക് അഭിമാനിക്കാനുതകുന്ന തരത്തിലുള്ള കോൺഫറൻസ് ഹാളാണ് നടക്കാവ് സ്കൂളിൽ സജ്ജീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങിൽ പ്രദീപ് കുമാർ എം.എൽ.എയെ ആദരിച്ചു. പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, വാർഡ് കൗൺസിലർ അൽഫോൺസ മാത്യു, സിഡ്കോ അസിസ്റ്റന്റ് എൻജിനീയർ എസ്.അരവിന്ദ്, സീനിയർ ആർക്കിടെക്റ്റ് നൗഫൽ സി ഹാഷിം, പി.ടിഎ പ്രസിഡന്റ് രതീഷ് കെ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.ബാബു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ ജലൂഷ്, ഹെഡ്മാസ്റ്രർ എം ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.