കുറ്റ്യാടി: എൽ.ഡി.എഫിൽ നിന്ന് നേടിയെടുത്ത എം.എൽ.എ.സ്ഥാനം മാണി സി.കാപ്പൻ രാജിവയ്ക്കണമെന്ന് എൻ.സി.പി.വേളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സീറ്റ് വിഭജന ചർച്ച പോലും നടത്താത്ത സാഹചര്യത്തിൽ സീറ്റിന്റെ പേരു പറഞ്ഞ് മറുകണ്ടം ചാടിയ കാപ്പൻ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയായിരുന്നെന്നും യോഗം വിലയിരുത്തി. തായന ശശീന്ദ്രൻ അദ്ധ്യക്ഷനായി.പി.എം.ബാലൻ, സി.അനീഷ്, കെ.സി.മനോജൻ, കെ.ശശി, പി.പി.പവിത്രൻ, കെ.എം.പ്രജീഷ്, കെ.പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു.