പേരാമ്പ്ര : ചെങ്ങോടുമലയെ ക്വാറി മാഫിയയിൽ നിന്നും ശാശ്വതമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ ടി. പി. ഉഷ അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, എഴുത്തുകാരൻ ടി.പി. രാജീവൻ, യു.ഡി.എഫ് ബാലുശ്ശേരി മണ്ഡലം കൺവീനർ നിസാർ ചേലേരി, നാടക- സിനിമാ പ്രവർത്തകൻ സുരേഷ് കോട്ടൂർ, ഇ.എം രവീന്ദ്രൻ, കല്പകശ്ശേരി ജയരാജൻ, മധുസൂദനൻ ചെറുക്കാട്, മോഹനൻ പെരേച്ചി, പി.സി. സുരേഷ്, സി. എച്ച്. ബാലൻ, ചന്ദ്രൻ കുറ്റിയുള്ളതിൽ, രജീഷ് കൂട്ടാലിട, ഷീന ജയന്ത്, രജീഷ് കൂട്ടാലിട, വി. പി. സുവിൻ, അഭിരാം തിരുവോട്, എസ്. കെ. അസൈനാർ, ഇ.ഗോവിന്ദൻ നമ്പീശൻ, ഉണ്ണി നായർ അച്ചുത് വിഹാർ, പ്രശാന്ത് നരയംകുളം, സി. രാജൻ, വാർഡ് അംഗം ഇ. അരവിന്ദാക്ഷൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, പ്രിയേഷ് തിരുവോട്, അൻവർ പൂനത്ത്, ബിയേഷ് തിരുവോട് തുടങ്ങിയവർ പ്രസംഗിച്ചു. സമാപന യോഗം ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. രതീഷ് ഇരിക്കമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്. എം. അർജുൻ നന്ദി പറഞ്ഞു.