ബാലുശ്ശേരി: ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരി രണ്ടാം ഘട്ട കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. മുഖ്യാതിഥി ആയിരിക്കും. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകർ തു ടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ.സി.ജെ.ജോർജ്ജ്, പനങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി, സ്വാഗത സംഘം കൺവീനർ എം.സുകുമാരൻ, കെ.കെ.പത്മനാഭൻ, അനൂപ് കുമാർ കുമാർ.കെ.വി തുടങ്ങിയവർ പങ്കെടുത്തു.