img20210214
അഭിമന്യു സ്മാരക ഫുട്ബൾ ടൂർണമന്റിലെ ജേതാക്കൾക്ക് വി.കെ.വിനോദ് ട്രോഫി സമ്മാനിക്കുന്നു

മുക്കം: എസ്.എഫ്.ഐ തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് സംഘടിപ്പിച്ച രണ്ടാമത് അഭിമന്യു സ്മാരക ജില്ലാതല ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ റഷീദ എഫ് സി എടവണ്ണപാറ, ഡി.വൈ.എഫ്. ഐ പന്നിക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അഭിമന്യു സ്മാരക ട്രോഫിയും 20,000 രൂപ പ്രെെസ്മണിയും കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ടീമിന് 10,000 രൂപയും റണ്ണേഴ്സ് ട്രോഫിയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ദീപു പ്രേംനാഥ് സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഡി.വൈ.എഫ്.ഐ പന്നിക്കോട് ടീമിലെ ഫസൽ ,മികച്ച ഗോൾ കീപ്പറായി റഷീദ എഫ്.സിയുടെ വൈശാഖ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജോസഫ് സോജൻ, ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ജില്ലാ കമ്മിറ്റി അംഗം സിജിൻ കപ്പാല, ദിൽഷാദ്, വൈശാഖ്, അഭിരാം എന്നിവർ നേതൃത്വം നൽകി.