 
പയ്യോളി : എസ് .എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗമായി ഏഴാമതും തെരഞ്ഞെടുക്കപ്പെട്ട പി.എം രവീന്ദ്രനെ എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻ ആദരിച്ചു. സ്നേഹാദരം"എന്ന പേരിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി രാമകൃഷ്ണൻ ഷാൾ അണിയിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ രമേശൻ കുറുമയിൽ, ഹരിമോഹൻ എന്നിവർ പ്രസംഗിച്ചു. പി.എം.രവീന്ദ്രൻ മറുപടി പ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി സി. കെ മുരളി സ്വാഗതവും യൂണിയൻ കൗൺസിലർ രത്നാകരൻ കെ.എൻ നന്ദിയും പറഞ്ഞു.