പയ്യോളി: മഹാദേശം ചാരിറ്റബിൾ സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം തീരമേഖല ശുചീകരണം നടത്തി.പയ്യോളി നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ നിഷാ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. മഹാദേശം ചെയർമാൻ അൻവർ മഹാദേശി നേതൃത്വം നൽകി. ശുചീകരണത്തിൽ പങ്കെടുത്ത യുവാക്കൾക്ക് എം.ടി.പ്രകാശൻ ഫുട്ബാൾ വിതരണം ചെയ്തു . കൗൺസിലർ ചെറിയാവി സുരേഷ് ബാബു ,മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പക്ടർ പ്രജീഷ്, സബീഷ് കുന്നങ്ങോത്ത് എന്നിവർ പ്രസംഗിച്ചു.