
ചീക്കല്ലൂർ: ചീക്കല്ലൂർ കൊല്ലിവയൽ വിച്ചാട്ടിൽ ടി.എ.രാജൻ (64) നിര്യാതനായി. ആദ്യകാല ജനസംഘം, ബി.ജെ.പി പ്രവർത്തകനാണ്. പൊങ്ങിണി ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി, ക്ഷേത്ര ഭരണസമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: കമല. മക്കൾ: വിനീത, വിനോദ് (കേണിച്ചിറ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പ്രശാന്ത് കോട്ടത്തറ, അശ്വനി.