
കോഴിക്കോട്: പിൻവാതിൽ നിയമനങ്ങൾക്കെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റുകാർ തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസുമായി ഉന്തും തള്ളും നടക്കുന്നതിനിടെ കല്ലേറ് തുടങ്ങിയതോടെയുണ്ടായ ലാത്തിച്ചാർജിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖുൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റു. കല്ലേറിൽ മംഗളം ഫോട്ടോഗ്രാഫക്കും പരിക്കേറ്റു.