img20210215

മുക്കം:മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ നിന്നാരംഭിച്ച് കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പിൽ അവസാനിക്കുന്ന മണാശ്ശേരി-കൊടിയത്തൂർ-ചുള്ളിക്കാപ്പറമ്പ് റോഡിന്റെ പ്രവൃത്തി ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണാശ്ശേരി മുതൽ ചുള്ളിക്കാപ്പറമ്പ് വരെയുള്ള ഏഴു കിലോമീറ്ററിൽ 6.1 കിലോമീറ്റർ ആദ്യ റീച്ചിന്റെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. 36.7 കോടി രൂപയാണ് ആകെ പ്രവൃത്തിക്ക് കിഫ്ബി മുഖേന അനുമതി ലഭിച്ചത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.കെ ബിൽഡേഴ്‌സ് ആണ് പ്രവൃത്തി കരാർ എടുത്തത്. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ അഡ്വ.കെ.പി.ചാന്ദ്‌നി,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കുഞ്ഞൻ,സി.ടി.സി അബ്ദുള്ള,വി.കുഞ്ഞാലി, കെ.ടി.സി നജീബ്,വി.പി ഹമീദ്, എൻ.പി ഷംസുദ്ദീൻ,ചാലക്കൽ നാസർ,നാസർ കൊളായി, പൊതുമരാമത്ത് വകുപ്പ് കുന്നമംഗലം അസി.എക്‌സി.എൻജിനീയർ വിനു എന്നിവർ സംബന്ധിച്ചു.