clg

കൊയിലാണ്ടി: കായികമേഖലയിലെ സമഗ്രപരോഗതി ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം കോളേജിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കെ.ദാസൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടി നാല്പത് ലക്ഷം രൂപ ചെലവിട്ടാണ് അന്തരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിച്ചത്. ഫിഫ മാനദണ്ഡമനുസരിച്ചുള്ള ഫുട്‌ബോൾ ഗൗണ്ട്, ഇരുനൂറ് മീറ്റർ അത്‌ലറ്റിക്ട്രാക്ക്, ആയിരങ്ങൾക്ക് ഇരുന്നു കായിക മത്സരങ്ങൾ കാണാനുള്ള പവലിയൻ വിശാലമായ ഓപ്പൺ എയർ സ്റ്റേജ് പാർക്കിംഗ് സൗകര്യം തുടങ്ങിയവ സ്റ്റേഡിയത്തിന്റെ പ്രത്യേകതകളാണ്. സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ കോളേജ് തല മത്സരങ്ങൾക്ക് ഇവിടം വേദിയാകും. ജില്ലയിലെ ഒട്ടുമിക്ക കോളേജുകൾക്കും ഇത്തരമൊരു സൗകര്യം ഇല്ലാത്തത് കായികമത്സരങ്ങൾ നടത്താൻ വളരെ പ്രയാസം നേരിട്ടിരുന്നു. ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ കായിക കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇതോടെ അവസരമൊരുങ്ങും.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ: കോളജ് സ്‌റ്റേഡിയം