കോഴിക്കോട്: കേരള ഷോപ്‌സ് ആൻഡ് കമേർസ്യൽ എക്സ്റ്റാബ്ലിഷ്‌മെന്റ് വെൽഫയർ ഫണ്ട് ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്‌സുകൾക്ക് ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ബോർഡ് ചെയർമാൻ അഡ്വ. കെ.അനന്തഗോപൻ വിതരണം ചെയ്തു.

അഡ്വ.ആർ.സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും വ്യാപാര, വ്യവസായ സമിതി അംഗങ്ങളും പങ്കെടുത്തു. ബോർഡ് ഡയറക്ടർ ജയപാൽ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ പി.ലത നന്ദിയും പറഞ്ഞു.